അന്താരാഷ്ട്ര യാത്രക്കാര്‍, ബ്ലോഗര്‍മാര്‍, വ്‌ലോഗര്‍മാര്‍, വിദഗ്ധര്‍ എന്നിവരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലൂടെയാണ് അബുദാബി വിമാനത്താവളത്തെ തെരഞ്ഞെടുത്തത്.

അബുദാബി: മികച്ച റീട്ടെയ്ല്‍ പരിസ്ഥിതി 2021 പുരസ്‌കാരം അബുദാബി വിമാനത്താവളത്തിന്(Abu Dhabi Airport). ലണ്ടനില്‍(London) നടന്ന ഗ്ലോബല്‍ ട്രാവല്‍ റീട്ടെയ്ല്‍ അവാര്‍ഡ്‌സിലാണ്(Global Travel Retail Awards) പ്രഖ്യാപനം.

അന്താരാഷ്ട്ര യാത്രക്കാര്‍, ബ്ലോഗര്‍മാര്‍, വ്‌ലോഗര്‍മാര്‍, വിദഗ്ധര്‍ എന്നിവരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലൂടെയാണ് അബുദാബി വിമാനത്താവളത്തെ തെരഞ്ഞെടുത്തത്.

യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

യുഎഇയില്‍ പുതിയതായി 276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 365 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന്‌ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,268 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,28,911 പേര്‍ രോഗമുക്തരായി. 2,100 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,257 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.