ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്.

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച രണ്ട് ഇറച്ചി കടകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അബുദാബി അധികൃതര്‍ അടച്ചുപൂട്ടി. അബുദാബി മുഷ്റിഫിലെ രണ്ട് ഇറച്ചി കടകളും ഖാലിദിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റുമാണ് അധികൃതര്‍ പൂട്ടിച്ചത്. 

ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ടച്ചു പൂട്ടിയത്. മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നിയമലംഘനങ്ങള്‍ക്ക് പി​ഴ ചു​മ​ത്തി. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 800555 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Read Also -  സന്തോഷ വാര്‍ത്ത, ഒരാഴ്ചയ്ക്ക് മുകളിൽ അവധി; വരുന്നത് നീണ്ട അവധി, പൊതു, സ്വകാര്യ മേഖലയ്ക്ക് ബാധകമെന്ന് യുഎഇ

നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴ‌ഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ പ്രവാസി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് എയർപ്പോർട്ടിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്. 

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ് - ഷാഫി, മാതാവ് - ഫൗസാൻ ബീഗം, ഭാര്യ - ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം