Asianet News MalayalamAsianet News Malayalam

കൊവിഡ്: അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

വിവാഹങ്ങളിലും കുടുംബ ഒത്തുചേരലുകളിലും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

abu dhabi banned all parties and gatherings with some exceptions
Author
abu dhbai, First Published Feb 7, 2021, 6:21 PM IST

അബുദാബി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ പരിമിതമായ ആളുകള്‍ക്ക് പങ്കെടുക്കാം. പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍(ഫെബ്രുവരി 7) പ്രാബല്യത്തില്‍ വരും.

വിവാഹങ്ങളിലും കുടുംബ ഒത്തുചേരലുകളിലും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ അറിയിച്ചു. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, സ്വകാര്യ-പൊതു ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. ഷോപ്പിങ് മാളുകളില്‍ 40 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹോട്ടലുകള്‍, പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. സ്വകാര്യ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് ജിംനേഷ്യങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ടാക്‌സികളില്‍ 45 ശതമാനവും ബസുകളില്‍ 75 ശതമാനവുമാണ് അനുവദിച്ചിരിക്കുന്നത്. സിനിമാ തിയേറ്ററുകള്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടണം. 

Follow Us:
Download App:
  • android
  • ios