Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തിലെ ആദ്യ കോടീശ്വരന്‍; പ്രവാസിയെ ഭാഗ്യം തേടിയെത്തിയത് ഒരു മാസത്തിനിടയിലെ രണ്ടാം ശ്രമത്തില്‍

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് കോടിയുടെ സമ്മാനം സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന വെഖാര്‍ ജാഫ്‍രി സ്വന്തമാക്കി.

Abu Dhabi big ticket announces the winner of its 4th weekly draw held on 1 January 2022
Author
Abu Dhabi - United Arab Emirates, First Published Jan 2, 2022, 12:50 PM IST

അബുദാബി: പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവാസിയെ തേടിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം കടാക്ഷിച്ചെന്ന അപ്രതീക്ഷിത ടെലിഫോണ്‍ സന്ദേശം. സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന വെഖാര്‍ ജാഫ്‍രിക്കാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയെന്ന് അറിയിച്ചുകൊണ്ട് അവതാരക ബുഷ്‍റയുടെ ഫോണ്‍കോള്‍ ലഭിച്ചത്. ഡിസംബറില്‍ തനിക്ക് ഭാഗ്യമെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ നടത്തിയ രണ്ടാം ശ്രമത്തില്‍ അദ്ദേഹം വിജയം കാണുകയായിരുന്നു.

ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന 50 കോടിയുടെ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസും പ്രതിവാര നറുക്കെടുപ്പിലെ രണ്ട് കോടിയും പ്രതീക്ഷിച്ച് ഡിസംബര്‍ ആദ്യവാരമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. എന്നാല്‍ പ്രതിവാര നറുക്കെടുപ്പില്‍ വിജയം കണ്ടില്ല. ഇതോടെ ഡിസംബര്‍ 24ന് വീണ്ടും രണ്ട് ബിഗ് ടിക്കറ്റുകള്‍ കൂടി എടുത്തു. ഈ ടിക്കറ്റുകളിലൂടെ ജനുവരി ഒന്നിന് നടന്ന പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് കോടിയുടെ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.

'വര്‍ഷം മുഴുവനും നിരവധിപ്പേരുടെ ജീവിതം മാറ്റിമറിക്കുന്ന ബിഗ് ടിക്കറ്റ്, ഇന്ന് എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. 'ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുതാര്യതയാണ്. വിജയികളുടെയും ബിഗ് ടിക്കറ്റിനൊപ്പം നില്‍ക്കുന്ന എല്ലാവരുടെയും ജീവിതത്തില്‍ അത് മാറ്റം കൊണ്ടുവരുന്നുവെന്നും' അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ഡിസംബറിലെ നാല് പ്രതിവാര നറുക്കെടുപ്പുകളിലും വിജയികളായവര്‍ക്ക് ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന 50 കോടിയുടെ ഗ്രാന്റ് പ്രൈസിനായുള്ള നറുക്കെടുപ്പിലും വിജയിയാവാന്‍ അവസരമുണ്ടാകും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികള്‍.

പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്
അടുത്ത മാസം നടക്കാനിരിക്കുന്ന 44 കോടിയുടെ നറുക്കെടുപ്പിന്റെ വിശദ വിവരങ്ങളും കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് പുറത്തുവിട്ടു. ജനുവരിയില്‍ ടിക്കറ്റുകളെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന് 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും വന്‍ തുകകളുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകളും ഇതിന് പുറമെയുണ്ട്. ഒപ്പം ഓരോ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഓരോത്തര്‍ക്ക് വീതം രണ്ടര ലക്ഷം ദിര്‍ഹം സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുകയോ help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

  • പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  • പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

Follow Us:
Download App:
  • android
  • ios