അബുദാബി കടലില്‍ അമിത വേഗത്തിലെത്തിയ ബോട്ട് ജെറ്റ്‌സീകിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബോട്ടിന്റെ ക്യാപ്റ്റന്റെ അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് കണ്ടെത്തി.

അബുദാബി: യുഎഇയില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ് ശരീരം തളരുകയും ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത യുവാവിന് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനുള്ള കീഴ്‌ക്കോടതി ഉത്തവ് അബുദാബി സിവില്‍ അപ്പീല്‍സ് കോടതി ശരിവെച്ചു. ബോട്ടിന്റെ ക്യാപ്റ്റനും ഇന്‍ഷുറന്‍സ് കമ്പനിയുമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

അബുദാബി കടലില്‍ അമിത വേഗത്തിലെത്തിയ ബോട്ട് ജെറ്റ്‌സീകിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബോട്ടിന്റെ ക്യാപ്റ്റന്റെ അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് കണ്ടെത്തി. ക്യാപ്റ്റന് രണ്ടുമാസം തടവുശിക്ഷയും 500 ദിര്‍ഹം പിഴയും കോടതി വിധിച്ചു. അപകടത്തില്‍ പരിക്കേറ്റ 20കാരനായ സ്വദേശി യുവാവ് ഒരു കോടി ദിര്‍ഹം ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് കീഴ്‌ക്കോടതി വിധി അപ്പീല്‍സ് കോടതി ശരിവെച്ചത്.