അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍, ലോകമെമ്പാടും ആഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങളറിയിച്ച ശൈഖ് മുഹമ്മദ് സമൃദ്ധിയും പുരോഗതിയും തുടര്‍ന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ട്വിറ്റില്‍ ദീപാവലി ആശംസാ സന്ദേശം പങ്കുവെച്ചത്.

ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തു. പ്രതീക്ഷയുടെ  വെളിച്ചം എല്ലാവരെയും എപ്പോഴും ഒന്നിപ്പിക്കട്ടെയെന്നും നല്ലൊരു പുരോഗതിയിലേക്ക് അത് വഴിതെളിയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.