Asianet News MalayalamAsianet News Malayalam

ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന കൊക്കെയ്‍നുമായി യുവതി വിമാനത്താവളത്തില്‍ അറസ്റ്റിലായി

അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചെക്ക് പോയിന്റില്‍ വെച്ച് ഒരു യുവതിയുടെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. പതിവ് എക്സ് റേ പരിശോധനയില്‍ സ്യൂട്ട് കേസിന്റെ താഴെ ഭാഗത്ത് അസാധാരണമായ ഘനമുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നി.

Abu Dhabi Customs arrested a woman while attempting to traffic two kg of cocaine
Author
Abu Dhabi - United Arab Emirates, First Published Aug 9, 2022, 9:37 PM IST

അബുദാബി: ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 2051 ഗ്രാം കൊക്കെയ്‍നാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് യുവതി കുടുങ്ങിയത്.

അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചെക്ക് പോയിന്റില്‍ വെച്ച് ഒരു യുവതിയുടെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. പതിവ് എക്സ് റേ പരിശോധനയില്‍ സ്യൂട്ട് കേസിന്റെ താഴെ ഭാഗത്ത് അസാധാരണമായ ഘനമുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നി. ഇതേ തുടര്‍ന്നാണ് വിശദ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ബാഗിന്റെ ഉള്‍ഭാഗത്തെ ലൈനിങിന് അകത്തായി ഒരു രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രൊഫഷണലായി തയ്‍ച്ചുപിടിപ്പിച്ച നിലയിലാണ് ഇത് സജ്ജമാക്കിയിരുന്നത്. തുറന്ന് പരിശോധിച്ചപ്പോള്‍ നാല് പ്ലാസ്റ്റിക് ബാഗുകളാണ് ഉള്ളിലുണ്ടായിരുന്നത്. ഇവയെല്ലാം സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ചുറ്റി സുരക്ഷിതമാക്കിയിരുന്നു. 

പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ലഭിച്ച വെളുത്ത പൊടി പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ കൊക്കെയ്‍നാണെന്ന് കണ്ടെത്തി. ആകെ 2,051 ഗ്രാം മയക്കുമരുന്നാണ് നാല് പാക്കറ്റുകളിലായി ഉണ്ടായിരുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

അബുദാബി വിമാനത്താവളത്തിലെ കസ്റ്റംസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയും പ്രൊഫഷണല്‍ മികവുമാണ് മയക്കുമരുന്ന് കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ മറ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read also: വാഹനത്തിന്റെ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച് 3.7 കിലോ കഞ്ചാവ്; വിമാനത്താവളത്തില്‍ വെച്ച് പിടികൂടി കസ്റ്റംസ്

യുഎഇയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ പൊതുജരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ 2667 പരിശോധനകളാണ് നടത്തിയത്. 

ഇതില്‍ ആകെ 1640 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്, അപകടകരമായ രീതിയിലെ ഭക്ഷ്യസംഭരണം, കീടനശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുമുള്ള വീഴ്ചകള്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഒമാനില്‍ വിവിധ ജൂവലറികളില്‍ പരിശോധന; 169 നിയമലംഘനങ്ങള്‍ കണ്ടെത്തി

Follow Us:
Download App:
  • android
  • ios