വാഹനത്തിന്റെ സിലിണ്ടര്‍ രൂപത്തിലുള്ള എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തിയത്. പരിശോധനയില്‍ സ്‌പെയര്‍ പാര്‍ട്‌സിന് സാധാരണയിലധികം ഭാരം തോന്നിയതാണ് അധികൃതരില്‍ സംശയം തോന്നിച്ചത്.

ദുബൈ: കഞ്ചാവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയില്‍. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് പിടിച്ചെടുത്തത്. 3.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ സ്വദേശി പിടിയിലായി. വാഹനത്തിന്റെ സിലിണ്ടര്‍ രൂപത്തിലുള്ള എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തിയത്. പരിശോധനയില്‍ സ്‌പെയര്‍ പാര്‍ട്‌സിന് സാധാരണയിലധികം ഭാരം തോന്നിയതാണ് അധികൃതരില്‍ സംശയം തോന്നിച്ചത്. തുടര്‍ന്ന് ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാര്‍കോട്ടിക്‌സ് ഡിറ്റക്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 3.7 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

ദുബൈയില്‍ അറസ്റ്റ് നടപടികളുടെ വീഡിയോ പങ്കുവെച്ച അഞ്ചുപേര്‍ക്ക് തടവുശിക്ഷ, നാടുകടത്തല്‍

ഒമാനില്‍ ഫാമില്‍ നിന്ന് പിടികൂടിയത് 40 കിലോയിലേറെ ഹാഷിഷും തോക്കുകളും

മസ്‌കറ്റ്: ഒമാനിലെ ഒരു ഫാമില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 40 കിലോഗ്രാമിലേറെ ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റിലെ ഒരു ഫാമില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളിലും മയക്കുമരുന്ന്; കള്ളക്കടത്ത് ശ്രമം കസ്റ്റംസ് പരിശോധനയില്‍ വിഫലമായി

കുവൈത്തില്‍ പ്രമുഖ നടി വിമാനത്താവളത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിമാനത്താവളത്തില്‍ വെച്ച് പ്രമുഖ നടിയെ അറസ്റ്റില്‍. കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം ഉണ്ടായത്. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈത്തി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. അറസ്റ്റിലായ നടിയുടെ പേരോ മറ്റ് വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വിദേശത്തു നിന്നെത്തിയ നടിയുടെ പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെയാണ് ഇവരുടെ പേരില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കണ്ടെത്തിയത്. ഇതോടെ നടിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും തുടര്‍ന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ഇവരെ ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.