ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സ്വൈഹാന്‍ റോഡില്‍ അല്‍ ശംഖ ബ്രിഡ്ജിന് മുന്നില്‍ ഒരു ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു.

അബുദാബി: അബുദാബിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. സ്വൈഹാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് റോഡ് അടച്ചത്. തുടര്‍ന്ന് റോഡിലെ തടസങ്ങള്‍ നീക്കി ഗതാഗത യോഗ്യമാക്കിയ ശേഷമാണ് അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും റോഡ് വ്യാഴാഴ്ച വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സ്വൈഹാന്‍ റോഡില്‍ അല്‍ ശംഖ ബ്രിഡ്ജിന് മുന്നില്‍ ഒരു ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു. തുടര്‍ന്ന് റോഡ് താത്കാലികമായി അടച്ചതായി അബുദാബി പൊലീസ് ട്വീറ്റ് ചെയ്‍തു. സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലും ഗതാഗതം തടഞ്ഞത്.

Read also:  സ്‍ത്രീവേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; മസാജ് സെന്ററില്‍ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് വാഹനങ്ങളിലെയും തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. റോഡ് ഗതാഗതത്തിനായി തുറന്ന വിവരം ട്വിറ്ററിലൂടെ പൊലീസ് അറിയിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കുകളില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്‍ ഡ്രൈവിങില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

Scroll to load tweet…

Read also: യുഎഇയില്‍ ഇന്ന് പൊലീസിന്റെ ഫീല്‍ഡ് പരിശീലനം; ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്