അബുദാബി: യുഎഇ പൗരന്‍ മരുഭൂമിയില്‍ മരിച്ചത് പട്ടിണി കാരണമാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മേയ് 12 മുതല്‍ കാണാതായിരുന്ന യുവാവിന്റെ മതദേഹം അല്‍ ഐനിലെ മരുഭൂമിയിലാണ് കണ്ടെത്തിയത്. വിരലടയാളം പരിശോധിച്ചാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്.

സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം വാഹനം മരുഭൂമിയില്‍ കുടുങ്ങിയതിന് പിന്നാലെ യുവാവ് പട്ടിണി കിടന്ന് മരിച്ചുവെന്ന തരത്തില്‍ വ്യാപക പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടന്നിരുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും  പൊലീസ് അറിയിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെയോ നിന്നോ വിശ്വാസ്യതയുള്ള മാധ്യമങ്ങളെയോ മാത്രം ആശ്രയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.