Asianet News MalayalamAsianet News Malayalam

വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ്; നിയമലംഘകര്‍ക്കെതിരെ നടപടി

കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

abu dhabi police urges to ensure safety of children in cars
Author
Abu Dhabi - United Arab Emirates, First Published Aug 19, 2022, 4:50 PM IST

അബുദാബി: വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു.

കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാനി അല്‍ ഹമീരി പറഞ്ഞു. 

ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

പണം തട്ടിപ്പ്; യുഎഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി

അബുദാബി: പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടു.

@embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് പ്രവാസികളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഇ-മെയില്‍ വിലാസങ്ങള്‍ @mea.gov.in എന്ന ഡൊമൈനിലായിരിക്കും അവസാനിക്കുക. 

യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

@IndembAbuDhabi എന്നത് മാത്രമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. എംബസിയുടെയോ അതിന്റെ ജീവക്കാരുടെയോ പേരില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios