ടിക്കറ്റ് വാങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടിയെത്തി. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാന വിവരമറിയിച്ചപ്പോള്‍, സന്തോഷം അദ്ദേഹത്തിന് മറച്ചുവെയ്‍ക്കാനായില്ല.
അബുദാബി: ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്കൊക്കെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ കൂടി അവസരമുണ്ട്. ഡിസംബര്‍ ഒമ്പതാം തീയ്യതി നടന്ന ഈ മാസത്തെ ആദ്യ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചതാവട്ടെ അബുദാബിയില്‍ ജോലി ചെയ്യുന്ന അഭിറാം മുരുകേശന്‍ എന്ന പ്രവാസിയെയും.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന അഭിറാം, സോഷ്യല്‍ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഈ വര്‍ഷം അദ്ദേഹം എടുത്ത ആദ്യത്തെ ടിക്കറ്റിലൂടെ തന്നെ പ്രതിവാര നറുക്കെടുപ്പിലെ സമ്മാനമായ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാനായി. ടിക്കറ്റ് വാങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടിയെത്തി. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാന വിവരമറിയിച്ചപ്പോള്‍, സന്തോഷം അദ്ദേഹത്തിന് മറച്ചുവെയ്‍ക്കാനായില്ല. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഭിറാം ടിക്കറ്റെടുത്തത്. സമ്മാനം ലഭിക്കുമ്പോള്‍ അതുപയോഗിച്ച് നാട്ടില്‍ സ്ഥലം വാങ്ങണമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മില്യനയറായി കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ www.bigticket.ae വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്.
ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.
ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ഡിസംബര്‍ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍
പ്രൊമോഷന്‍ 1 - ഡിസംബര്‍ 1-8, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 9 (വെള്ളി)
പ്രൊമോഷന്‍ 2 - ഡിസംബര്‍ 9 - 15, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 16 (വെള്ളി)
പ്രൊമോഷന്‍ 3- ഡിസംബര്‍ 16-22, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 23 (വെള്ളി)
പ്രൊമോഷന്‍ 4 - ഡിസംബര്‍ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായര്‍).
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
