മത്സരത്തില്‍ പങ്കെടുക്കുന്നതിനായി അബുദാബിയിലെ താമസക്കാര്‍, എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ #InAbuDhabi #TimeIsNow എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് @VisitAbuDhabi എന്നതില്‍ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. 

അബുദാബി: അബുദാബിയിലെ താമസക്കാര്‍ക്ക് സുവര്‍ണാവസരം. കുടുംബത്തെയും സുഹൃത്തുക്കളെയും തലസ്ഥാന നഗരി സൗജന്യമായി ചുറ്റിക്കാണിക്കാം. അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ 'ടൈം ഈസ് നൗ' എന്ന പുതിയ ക്യാമ്പയിനിലൂടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്.

അബുദാബിയിലെ മനോഹര കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി അബുദാബിയിലെ താമസക്കാര്‍, എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ #InAbuDhabi #TimeIsNow ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് @VisitAbuDhabi എന്നതില്‍ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. 

ഒക്ടോബര്‍ ഒന്നു വരെയാണ് മത്സരം സംഘടിപ്പിക്കുന്നത്. അബുദാബിയിലേക്ക് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരും നല്‍കുക. നാല് ദിവസം കൂടുമ്പോഴും ഓരോ വിജയികളെ വീതം @VisitAbuDhabi എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയുള്ള കാലയളവില്‍ പ്രഖ്യാപിക്കും. നാല് വിജയികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ക്ക് പുറമെ എമിറേറ്റിലെ മനോഹരമായ ഹോട്ടലുകളില്‍ അഞ്ചു ദിവസത്തെ താമസസൗകര്യവും ഒരുക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona