അബുദാബി: പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങി. 100 കോടി ഡോളറിനാണ്  ഓഹരികള്‍ വാങ്ങിയത്. 

അബുദാബി രാജകുടുംബത്തിന്‍റെ  ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പ് ചെയര്‍മാനായ  ഷെയ്ഖ് തഹ് നൂന്‍ബിന്‍ സെയ്യദ് അല്‍ നഹ്യാനാണ് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ ഓഹരികള്‍ വാങ്ങിയത്. അബുദാബിയിലെ ബിസിനസ് പ്രമുഖനായ ഷെയ്ഖ് നഹ്യാന്‍ അബുദാബിയിലെ ആദ്യ ബാങ്കായ പി.ജെ.എസ്.സിയുടെ ചെയര്‍മാന്‍ കൂടിയാണ്.