അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ 40 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിലൂടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളാണ് ഈ വെടിക്കെട്ട് സ്വന്തമാക്കിയത്.
അബുദാബി: വിസ്മയിപ്പിക്കുന്ന ആഘോഷ പരിപാടികളുമായാണ് യുഎഇ(UAE) 2022നെ വരവേറ്റത്. എല്ലാ എമിറേറ്റുകളിലും പുതുവര്‍ഷരാവില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അബുദാബിയില്‍(Abu Dhabi) പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് ( Guinness World Records )പിറന്നത്.
അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ 40 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിലൂടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളാണ് ഈ വെടിക്കെട്ട് സ്വന്തമാക്കിയത്. വലിപ്പത്തിലും ദൈര്‍ഘ്യത്തിലും ആകൃതിയിലുമാണ് ഈ വെടിക്കെട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ചത്. 2,022 ഡ്രോണുകള്‍ അവതരിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ഷോയും ഇതായിരുന്നു.

കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഫെസ്റ്റിവലില്‍ പ്രവേശനത്തിന് കൊവിഡ് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്നു.

