അമേരിക്ക ആസ്ഥാനമായ ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റമെന്‍റ് ഓഫീസും ചേർന്നാണ് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്.
അബുദാബി: ദുബൈക്ക് പിന്നാലെ പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബിയും. അൽ ബതീൻ എക്സിക്യുട്ടിവ് എയർപോർട്ടിലാണ് പരീക്ഷണപ്പറക്കൽ വിജയകരമായി നടന്നത്.
അമേരിക്ക ആസ്ഥാനമായ ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റമെന്‍റ് ഓഫീസും ചേർന്നാണ് വിജയകരമായി ഇത് പൂർത്തിയാക്കിയത്. പദ്ധതി അടുത്ത വർഷം സർവ്വീസ് തുടങ്ങാനാണ് തീരുമാനം. കാലാവസ്ഥ കൂടി മനസ്സിലാക്കുന്നതിന് ഈ വേനലിൽ ഉടനീളം വിവിധ പരീക്ഷണപ്പറക്കലുകൾ നടക്കും. പൊടി, ചൂട്, ഹ്യുമിഡിറ്റി എന്നിവ പരിശോധിക്കും. വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ വിജയകരമായിരുന്നു.
2027ൽ ഐനിൽ പറക്കും ടാക്സികളുടെ നിർമ്മാണവും തുടങ്ങും. കൂടുതൽ സർവ്വീസുകൾ ഏർപ്പാടാക്കി നിരക്ക് കുറയ്ക്കുന്നതായിരിക്കും അബുദാബിയുടെ സമീപനം. അബുദാബിയിലും യുഎഇയിലും എയര്‍ ടാക്സികള്‍ വാണിജ്യ തലത്തില്‍ സാധ്യമാക്കുന്നതിനുള്ള നിരവധി നടപടികളില്‍ ആദ്യ ചുവടുവെപ്പാണ് പൂര്‍ത്തിയാക്കിയതെന്ന് അബുദാബി നിക്ഷേപ ഓഫിസിലെ ഓട്ടോണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്സ് മേധാവി ഉമ്രാന് മാലിക് പറഞ്ഞു.
