കോര്‍ണിഷ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്ട്രീറ്റുകള്‍ ഇതിനകം തന്നെ പെരുന്നാള്‍ ആഘോഷത്തിന്റെ പ്രഭയിലാണ്. നാലു ദിവസത്തെ അവധി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ നിവാസികള്‍.

അബുദാബി: ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ അബുദാബി നഗരം ഒരുങ്ങി. പ്രധാന തെരുവുകളും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. 

കോര്‍ണിഷ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്ട്രീറ്റുകള്‍ ഇതിനകം തന്നെ പെരുന്നാള്‍ ആഘോഷത്തിന്റെ പ്രഭയിലാണ്. നാലു ദിവസത്തെ അവധി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ നിവാസികള്‍. ബലിപെരുന്നാളിനോട് അനുബന്ധിച്ച് യാസ് ഐലന്‍ഡില്‍ നിരവധി പരിപാടികള്‍ സംഘിടിപ്പിച്ചിട്ടുണ്ട്. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്നത്. 

ബലിപെരുന്നാള്‍; അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

കുട്ടികള്‍ക്കായി മൂന്ന് തീം പാര്‍ക്കുകള്‍ സജ്ജമാണ്. യാസ് വാട്ടര്‍ഫ്രണ്ടിലെത്തുന്നവര്‍ക്ക് 29ലേറെ റൈഡുകളും മറ്റും ആസ്വദിക്കാനാകും. അബുദാബിയിലെ പുതിയ പ്രൊജക്ടായ റബ്ദാന്‍ ഏരിയയിലെ അല്‍ ഖാന, കോവ് ബേ ബീച്ച്, അബുദാബി കോര്‍ണിഷ് ബീച്ച് എന്നിവിടങ്ങളിലും പാര്‍ക്കുകളിലും പെരുന്നാളിന് മുന്നോടിയായി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. 

ബലിപെരുന്നാളിന് മുമ്പ് തടവുകാര്‍ക്ക് മാപ്പുനല്‍കി ദുബൈ, ഫുജൈറ ഭരണാധികാരികള്‍

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ദുബൈ, ഫുജൈറ ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 505 തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടു. 

സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി 146 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. അതേസമയം ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. 

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 737 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. യുഎഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.