അബുദാബി: അബുദാബിയിലെത്തുന്ന അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി അധികൃതര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ തങ്ങള്‍ ഏത് തീയ്യതിയിലാണ് രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് അതിര്‍ത്തികളില്‍ വെളിപ്പെടുത്തണമെന്നാണ് അബുദാബി ക്രൈസിസ്, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയുടെ നിര്‍ദേശം.

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള ചെക് പോയിന്റുകളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് അബുദാബി മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. നിബന്ധനകള്‍ ലംഘിക്കുന്നത് ശിക്ഷകള്‍ ലഭിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.