ദുബായ്: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ദുബായില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് ട്വീറ്റ് ചെയ്തു. ദുബായ് ഗ്ലോബല്‍ വില്ലേജിന് എതിര്‍ വശത്ത് അബുദാബിയിലേക്കുള്ള ലേനിലാണ് അപകടമുണ്ടായത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പന്നീട് ഗതാഗതക്കുരുക്ക് നീങ്ങിയതായും സ്ഥിതിഗതികള്‍ സാധാരണ നിലയിലായിട്ടുണ്ടെന്നും പൊലീസ് ജനങ്ങളെ അറിയിച്ചു.