സാദ് അൽ-അബ്ദുള്ള പ്രദേശത്ത് സ്വദേശിയെ കത്തി കൊണ്ട് കുത്തിയ കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയിൽ. കൊലപാതകം നടന്ന സ്ഥലത്ത് പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് എത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് കത്തി ഉപയോഗിച്ച് ഒരു പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുവൈത്ത് സ്വദേശിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൊലപാതകം നടന്ന സ്ഥലത്ത് പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് എത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു.

തുടർന്ന്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും ഫോറൻസിക് മെഡിസിൻ ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും വിളിച്ചുവരുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.