Asianet News MalayalamAsianet News Malayalam

താന്‍ ഉള്‍പ്പെട്ട വീഡിയോ പ്രചരിപ്പിച്ചു; യുഎഇയിലെ നടിക്കെതിരെ പരാതിയുമായി യുവാവ്

യുവാവ് പൂര്‍ണ്ണ ബോധ്യത്തോടെ ഇരുന്ന സമയത്താണ് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു. നടി സ്നാപ് ചാറ്റിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. എന്നാല്‍ യുട്യൂബില്‍ മറ്റാരോ ആണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. 

Actress in UAE accused of breaching man's privacy after Snapchat video goes viral
Author
UAE, First Published Sep 25, 2018, 4:15 PM IST

അബുദാബി: തന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവാവ് അബുദാബി കോടതിയെ സമീപിച്ചു. യുഎഇയിലെ പ്രമുഖ നടിയെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിയുടെ സ്നാപ് ചാറ്റ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോകളും ചിത്രങ്ങളും തന്റെ സ്വകാര്യത ഹനിക്കുന്നതാണെന്നായിരുന്നു യുവാവിന്റെ വാദം.

എന്നാല്‍ ഇത്തരമൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യുവാവ് പൂര്‍ണ്ണ ബോധ്യത്തോടെ ഇരുന്ന സമയത്താണ് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു. നടി സ്നാപ് ചാറ്റിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. എന്നാല്‍ യുട്യൂബില്‍ മറ്റാരോ ആണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. ഇതാണ് മില്യന്‍ കണക്കിന് ആളുകള്‍ കണ്ടത്. 

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന നടിയെ കേസില്‍ കുടുക്കി പണം വാങ്ങാനുള്ള തന്ത്രമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് നേരത്തെ പരിഗണിച്ച കീഴ്കോടതി, നടിയോട് പിഴയടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഫോണ്‍ പിടിച്ചെടുക്കാനും പരാതിക്കാരന് കോടതി ചിലവിനുള്ള പണം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് അപ്പീലുമായി ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios