Asianet News MalayalamAsianet News Malayalam

അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം പുരോഗമിക്കുന്നു

ഫുട്‌ബോളിലൂടെ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ ബഹ്റൈനില്‍ അമച്വര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തുടക്കം  കുറിക്കുകയും.  പിന്നീട് ഈ ലക്ഷ്യം   54 ക്ലബ്ബുകളും 1200 പ്ലയേഴ്സും ഉള്ള ഇതുവരെ 25ല്‍ അധികം  ടൂര്‍ണമെന്റ് നടത്തിയ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ബഹ്റൈന്‍ (KFA)നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

Adliya football club renovation
Author
Manama, First Published Jul 11, 2022, 9:28 PM IST

മനാമ: കായിക സംസ്‌കാരവും കായിക അഭിനിവേശവും ഉള്‍കൊണ്ട അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം തുടരുകയാണ്. ബഹ്റൈനില്‍ ആദ്യമായി അന്തര്‍  സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 'ജില്ലാ കപ്പ് 2022' എന്ന പേരില്‍ കേരളത്തിലെ  14 ജില്ലകളുടെ പേരില്‍ ആയിരിക്കും മത്സരത്തില്‍ ടീമുകള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടത്.  

ഫുട്‌ബോളിലൂടെ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ ബഹ്റൈനില്‍ അമച്വര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തുടക്കം  കുറിക്കുകയും.  പിന്നീട് ഈ ലക്ഷ്യം   54 ക്ലബ്ബുകളും 1200 പ്ലയേഴ്സും ഉള്ള ഇതുവരെ 25ല്‍ അധികം  ടൂര്‍ണമെന്റ് നടത്തിയ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ബഹ്റൈന്‍ (KFA)നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

പിഎംഎ ഗഫൂറിനും ഗായകന്‍ ഇമ്രാന്‍ ഖാനും ബഹ്‌റൈനില്‍ സ്വീകരണം

ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെക്കുന്നത്തോടെ നാടിനെ  ഏറെ സ്‌നേഹിക്കുന്ന പ്രവാസിയുടെ ആവേശം ഇരട്ടിക്കും. ഫുട്‌ബോളിനെയും അതിലൂടെ  പ്രവാസികളുടെ വ്യായാമത്തെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയും  എന്ന വിശ്വാസമാണ്, അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് ഈ ടൂര്‍ണമെന്റ് ആയി  മുന്നോട്ട് പോകുന്നത് എന്നു ക്ലബ് ഭാരവാഹികള്‍  ആയ ഉബൈദ് പൂമംഗലം, ഇല്യാസ്, നൗഫല്‍, കാസിം, നാസി  എന്നിവര്‍ അറിയിച്ചു.

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

മനാമ: രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. വിപണിയില്‍ ഇതിന് 80,000 ദിനാര്‍ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്ക് വിധേയനാക്കുകയായിരുന്നു.

എന്നാല്‍ ബാഗില്‍ മയക്കുമരുന്ന് ഉള്ളവിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. നാട്ടില്‍ വെച്ച് ഒരാള്‍ തന്ന സാധനങ്ങളായിരുന്നു അവയെന്നും ബഹ്റൈനിലുള്ള അയാളുടെ ബന്ധുവിന് കൊടുക്കാന്‍ ആവശ്യപ്പെട്ടതാണെന്നും പ്രതി പറഞ്ഞു. വസ്‍ത്രങ്ങള്‍ മാത്രമാണെന്നാണ് തന്നോട് പറഞ്ഞത്. 65 വയസുകാരനായ താന്‍ ഇന്നേ വരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാട്ടില്‍ നിന്ന് പരിചയപ്പെട്ട ആള് തന്നുവിട്ട പാര്‍സലാണെന്നും ഇയാള്‍ പറഞ്ഞു. 

ഈ പ്രായത്തില്‍ മയക്കുമരുന്ന് കടത്തിയിട്ട് താന്‍ എന്ത് ചെയ്യാനാണെന്നും പ്രതി കോടതിയില്‍ അദ്ദേഹം ചോദിച്ചു.  എന്നാല്‍ ഇത്തരം വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഒപ്പം 5000 ദിനാര്‍ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നാണ് വിധി.

Follow Us:
Download App:
  • android
  • ios