എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഷാര്‍ജ പൊലീസില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതായിരുന്നു പരസ്യം.

ഷാര്‍ജ: ജോലി ഒഴിവുകള്‍ സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ പരസ്യം വ്യാജമാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഷാര്‍ജ പൊലീസില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതായിരുന്നു പരസ്യം. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റും ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളും ആശ്രയിക്കണമെന്നും ഷാര്‍ജ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി.

Read Also -  ഡ്രൈവിംഗ് ലൈസന്‍സിന് 'വണ്‍ ഡേ ടെസ്റ്റ്'; പ്രഖ്യാപനവുമായി ഒരു എമിറേറ്റ് കൂടി

 ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍

അബുദാബി: അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 

എവര്‍ഗ്രീന്‍ റെസ്റ്റോറന്റ് ബ്രാഞ്ച് 3 ആണ് നിയമലംഘനങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയത് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും ഇവ ആവര്‍ത്തിച്ചതോടെയാണ് നടപടിയെടുത്തത്. സിങ്ക്, പാത്രങ്ങള്‍ വെക്കുന്ന സ്ഥലം, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നിവിടങ്ങളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കീടങ്ങളെ കണ്ടെത്തിയിരുന്നു. റഫ്രിജറേറ്ററില്‍ കൂളിങ് കൃത്യമായി പ്രവര്‍ത്തിക്കാത്തതും റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ സൂക്ഷിക്കാനാവശ്യമായ താപനില നിലനിര്‍ത്താതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നതായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെസ്റ്റോറന്റിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവ ശരിയാക്കി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് റെസ്‌റ്റോറന്റ് പൂട്ടിച്ചത്.

Read Also - ഇവിടെ കുട്ടികളുടെ സംരക്ഷണം പരമപ്രധാനം; ഇല്ലെങ്കില്‍ 'വലിയ വില നല്‍കേണ്ടി വരും', ജയിലിലുമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..