കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത സാഹചര്യത്തില്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.
ഫുജൈറ: കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയവും ഫുജൈറ പൊലീസും. ഇത്തരത്തില്‍ കുട്ടികളെ കാറില്‍ തനിച്ചിരുത്തി പോയാല്‍ കര്‍ശന ശിക്ഷയാണ് ലഭിക്കുക.
10 വര്‍ഷം വരെ തടവുശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള ശിക്ഷ. ഇതു സംബന്ധിച്ച് ഫുജൈറ പൊലീസ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'നിങ്ങളുടെ കുട്ടികള്‍, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന പദ്ധതി വഴി ഇത്തരത്തില്‍ കാറില്‍ കുട്ടികളെ തനിച്ചാക്കിയാലുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണവും പൊലീസ് നടത്തുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത സാഹചര്യത്തില്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. കുട്ടികള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് യുഎഇയിലെ 2016ലെ മൂന്നാം നമ്പര്‍ ഫെഡറല്‍ നിയമം. യുഎഇയില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാതിരിക്കുന്നത് മാതാപിതാക്കള്‍ക്കോ കുട്ടികളുടെ ഗാര്‍ഡിയനോ ജയില്‍ശിക്ഷയോ 5,000 ദിര്‍ഹം പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷനും ഓര്‍മ്മപ്പെടുത്തിയിരുന്നു.
Read Also - മതവിദ്വേഷം ചെറുക്കല്‍; യുഎന്‍ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു
കുഴല്‍ക്കിണറില്‍ വീണ് പ്രവാസി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ നൂറ്റി നാല്‍പ്പത് മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു. മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് ദാരുണ സംഭവം ഉണ്ടായത്.
140 മീറ്റര്‍ 35 സെന്റീമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ നിന്നും ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തത്. കുഴല്‍ക്കിണറില്‍ ഒരാള്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ മദീനയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കിണറിനുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനായി ഫീല്‍ഡ് കമാന്‍ഡ് സെന്റര്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. കിണറില്‍ കുടുങ്ങിയയാളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി പ്രത്യേക ക്യാമറ സജ്ജീകരണങ്ങളും, ഓക്‌സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യക്കാരന്‍ കുടുങ്ങിയ സ്ഥലത്തിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 27 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നത്. കിണറില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also - വന്‍ മയക്കുമരുന്ന് വേട്ട; സൗദിയില്‍ നിരവധി പേർ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

