Asianet News MalayalamAsianet News Malayalam

വിമാന ടിക്കറ്റെടുക്കുന്നതിന് മുന്‍പ് ഒരു നിമിഷം; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് വില്‍ക്കുന്ന പല സ്ഥാപനങ്ങള്‍ക്കും യുഎഇയില്‍ ഓഫീസ് പോലുമില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് പരസ്യം നല്‍കിയാണ് ഇവ ആളുകളെ കബളിപ്പിക്കുന്നത്. 

advisory for expats before buying air ticket
Author
Dubai - United Arab Emirates, First Published Aug 6, 2019, 11:29 PM IST

ദുബായ്: വിമാന ടിക്കറ്റുകളുടെ പേരില്‍ പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. വിമാനക്കമ്പനികളില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ ടിക്കറ്റെടുക്കുണമെന്ന് പൊലീസ് അറിയിച്ചു. കുറ‌ഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്ത നിരവധിപ്പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് വില്‍ക്കുന്ന പല സ്ഥാപനങ്ങള്‍ക്കും യുഎഇയില്‍ ഓഫീസ് പോലുമില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് പരസ്യം നല്‍കിയാണ് ഇവ ആളുകളെ കബളിപ്പിക്കുന്നത്. സൗജന്യ ഹോട്ടല്‍ താമസം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമുണ്ടാവാറുണ്ട്. വ്യാജ വെബ്സൈറ്റുകള്‍ക്ക് ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതും സുരക്ഷിതമല്ല. പണം നല്‍കിയവര്‍ വിമാനത്തില്‍ കയറാനായി വിമാനത്താവളങ്ങളില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും തട്ടിപ്പിനിരയായ വിവരം അറിയികുയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. 

ടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോഴും കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ടിക്കറ്റെടുത്ത ശേഷം പിന്നീട് പണം കൂട്ടിച്ചോദിക്കുന്ന ഏജന്‍സികളുമുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങുമെങ്കിലും ഏജന്‍സികള്‍ സമയത്ത് പണം കൈമാറാത്തതിനാല്‍ ടിക്കറ്റ് റദ്ദാക്കപ്പെടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. വിമാനക്കമ്പനികളില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങുന്നതാണ് ഇക്കാര്യത്തില്‍ സുരക്ഷിതം.

Follow Us:
Download App:
  • android
  • ios