കുവൈത്ത് വ്യോമാതിര്‍ത്തിക്കുള്ളിലായിരുന്നു വിമാനം അപ്പോള്‍ ഉണ്ടായിരുന്നത്. മറ്റ് സങ്കീര്‍ണതകളില്ലാതെ പ്രസവം നടന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി വിമാന അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: ഭൗമോപരിതലത്തില്‍ നിന്ന് 10,000 മീറ്റര്‍(32,808 അടി) ഉയരെ വിമാനത്തില്‍ അവള്‍ പിറന്നുവീണു- ക്യാബിന്‍ ക്രൂ അവള്‍ക്ക് 'ഹവ്വ' എന്നു പേരു നല്‍കി. ദുബൈയില്‍ നിന്ന് യുകെയിലേക്ക് പറന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ വിമാനത്തിലാണ് പുലര്‍ച്ചെ നാലുമണിയോടെ സുമന്‍ സൂറി(26)എന്ന അഫ്ഗാന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുര്‍ക്കിഷ് എയര്‍ലൈന്‍ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്തിനുള്ളില്‍ വെച്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇത് ക്യാബിന്‍ ക്രൂവിനെ അറിയിച്ചപ്പോള്‍ അവര്‍ സഹായത്തിനെത്തി. കുവൈത്ത് വ്യോമാതിര്‍ത്തിക്കുള്ളിലായിരുന്നു വിമാനം അപ്പോള്‍ ഉണ്ടായിരുന്നത്. മറ്റ് സങ്കീര്‍ണതകളില്ലാതെ പ്രസവം നടന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി വിമാന അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം കുവൈത്തില്‍ ഇറക്കിയെങ്കിലും പിന്നീട് അമ്മയും കുഞ്ഞുമായി ബര്‍മിങ്ഹാമിലേക്ക് തന്നെ പറന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona