Asianet News MalayalamAsianet News Malayalam

പാതകളിൽ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരും, പിന്നാലെ പിഴയുമെത്താം, എഐ റോബോട്ടിറങ്ങിയത് ജുമൈറ ബീച്ചിൽ

ആദ്യഘട്ടത്തിൽ  പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം. നിയമലംഘനങ്ങളുടെ തോത് പഠിക്കുകയാണ് ലക്ഷ്യം. 
AI intelligence will wake up when see violation of the rule AI robot landed on Jumeirah Beach ppp
Author
First Published Mar 23, 2024, 3:08 PM IST

സൈക്കിളുകളെയും  ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ ഇനി എ ഐ റോബോട്ട്.  പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി  ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയത്.  നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതുൾപ്പടെ ഭാവി കാര്യങ്ങൾ റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.  

ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ് റോബോട്ട്.  സൈക്ലിങ്, ഇ സ്കൂട്ടർ,  എന്നിവ നിരീക്ക്കും. നിയമലംഘനം ഉണ്ടായാൽ എ ഐ ബുദ്ധി ഉണരും.  ക്യാമറകൾ കൊണ്ട് നിരീക്ഷണം.  നിയമലംഘനങ്ങളുടെ ചിത്രമെടുക്കും.  ആദ്യഘട്ടത്തിൽ  പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം. നിയമലംഘനങ്ങളുടെ തോത് പഠിക്കുകയാണ് ലക്ഷ്യം. 

ആവശ്യമെങ്കിൽ ഇ സ്കൂട്ടറുകളും സൈക്കിളുകളുമൊക്കെ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയുൾപ്പടെ പിന്നീട് വന്നേക്കാം.  പിഴ ഇപ്പോൾ ഇല്ല.  ഡാറ്റ ക്വാളിറ്റിയും കൃത്യതയും ഉറപ്പാക്കലാണ് ആദ്യ ലക്ഷ്യമെന്ന് വിശദീകരിക്കുന്നുണ്ട്  അധികൃതർ. സുരക്ഷയാണ് ഏറ്റവും പ്രധാന ലക്ഷ്യം. ഫോസ് റെക്കഗ്നിഷൻ, എമിറേറ്റ്സ് ഐ ഡി റീഡിങ് ഒക്കെ ആലോചനയിലുണ്ട്. ഒരുപക്ഷേ മുഴുവൻ നടപ്പാതകളിലും സൈക്ലിങ് ട്രാക്കുകളിലും ഉടനെ നിരീക്ഷകനായി റോബോട്ട് വന്നേക്കാം

ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി; പ്രവാസി ഇന്ത്യക്കാരന്‍റെ കൈകളിലെത്തുക കോടികള്‍, മലയാളിക്ക് സൂപ്പര്‍ ബൈക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios