റമദാന് ശേഷം പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വീണ്ടും പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതിഥികളെ വിസ്‍മയിപ്പിക്കാനുള്ള പുതിയ അത്‍ഭുതങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന സൂചനയും വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ (world’s largest and tallest observation wheel) 'ഐന്‍ ദുബായ്' (Ain Dubai) മാര്‍ച്ച് 14 മുതല്‍ താത്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ മാസം അവസാനം വരെ ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. നേരത്തെ തീരുമാനിച്ച ചില പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് താത്കാലികമായി അടച്ചിടുന്നതെന്ന് അറിയിപ്പില്‍ പറയുന്നു.

റമദാന് ശേഷം പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വീണ്ടും പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതിഥികളെ വിസ്‍മയിപ്പിക്കാനുള്ള പുതിയ അത്‍ഭുതങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന സൂചനയും വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ദുബൈ ബ്ലൂ വാട്ടര്‍ ഐലന്റില്‍ സ്ഥിതി ചെയ്യുന്ന 'ഐന്‍ ദുബായ്' കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പ്രവര്‍ത്തനം തുടങ്ങിയത്.

250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്‍സര്‍വേഷന്‍ വീലിന്, 'ലണ്ടന്‍ ഐ'യുടെ ഇരട്ടിയോളം ഉയരമുണ്ട്. ദുബൈയുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന 'ഐന്‍ ദുബൈ'യിലൂടെ ദുബൈ നഗരത്തിന്റെ 360 ഡിഗ്രി കാഴ്‍ച ആസ്വദിക്കാനാവും. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഇതിലുള്ളത്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റുകളാണ് വേണ്ടി വരുന്നത്. 

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 296 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 296 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 980 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,54,579 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,703 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,52,306 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 31,095 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഷാര്‍ജയിലെ സ്‍കൂളുകളില്‍ അടുത്തമാസം മുതല്‍ എല്ലാ വിദ്യാര്‍ത്ഥികളും നേരിട്ട് എത്തണം​​​​​​​

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‍കൂളുകളിലും (Private Schools in Sharjah) ഏപ്രില്‍ മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ (In Person Classes) ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികളും നേരിട്ട് ക്ലാസുകളിലെത്തുന്ന പഴയ രീതിയിലുള്ള പഠനമാണ് പുനഃരാരംഭിക്കുന്നതെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതിരോറ്റി (Sharjah Private Education Authority) അറിയിച്ചു.

എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‍റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുമായി സഹകരിച്ചാണ് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ ഏറെ മുന്നോട്ടുപോയതിനെ തുടര്‍ന്ന് തൃപ്‍തികരമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ക്ലാസുകള്‍ പഴയപടിയാക്കാന്‍ തീരുമാനിച്ചതെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതിരോറ്റി പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു.