റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുഎഇ പൗരനെ എയര്‍ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

റാസല്‍ഖൈമ: അല്‍ മിനായിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ എയര്‍ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ വിംഗ് വിഭാഗമാണ് അതീവ ഗുരുതരാവസ്ഥയിലായ വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനായി എയര്‍ ആംബുലന്‍സ് എത്തിച്ചത്. ഇയാളെ ആംബുലന്‍സിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. അല്‍ ഫുജൈറ ആശുപത്രിയിലേക്കാണ് പരിക്കേറ്റയാളെ എത്തിച്ചത്. അപകടത്തില്‍ നിസാര പരിക്കുകളേറ്റ മറ്റുള്ളവര്‍ക്ക് ആംബുലന്‍സ് സംഘം പ്രഥമ ശുശ്രൂഷ നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോ ദൃശ്യങ്ങള്‍ കാണാം...

View post on Instagram