Asianet News MalayalamAsianet News Malayalam

എട്ട് പുതിയ സെക്ടറുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു

എയര്‍ അറേബ്യ അബുദാബിയുടെ 25-ാമത് സെക്ടറാണ് ലബനന്‍. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക.

Air Arabia Abu Dhabi launches new route
Author
First Published Sep 11, 2022, 1:51 PM IST

അബുദാബി: എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. വെള്ളിയാഴ്ചയാണ് എയര്‍ അറേബ്യ ഇക്കാര്യം അറിയിച്ചത്.

മറ്റ് സര്‍വീസുകള്‍ പിന്നീട് പ്രഖ്യാപിക്കും. എയര്‍ അറേബ്യ അബുദാബിയുടെ 25-ാമത് സെക്ടറാണ് ലബനന്‍. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക. നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഈജിപ്ത്, അസര്‍ബെയ്ജാന്‍, ബഹ്‌റൈന്‍, ഒമാന്‍, തുര്‍ക്കി, സുഡാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നിവിടങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദോഹ: പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ - വിസിറ്റ് വിസ ലഭിച്ചു തുടങ്ങി; അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം വിസ

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും. ആഴ്ചയില്‍ 13 സര്‍വീസുകള്‍ മുംബൈയില്‍ നിന്നും നാലെണ്ണം ഹൈദരാബാദില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ചെന്നൈയില്‍ നിന്നും ദോഹയിലേക്ക് പറക്കും. ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios