പുലര്‍ച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരാണ് പ്രയാസത്തിലായത്. 

ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം പുറപ്പെടാന്‍ വൈകിയത് മണിക്കൂറുകള്‍. വിമാനം പുറപ്പെടാന്‍ വൈകിയതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. 

ഞായറാഴ്ച പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകള്‍ വൈകി രാത്രി ഏഴ് മണിയോടെ പുറപ്പെട്ടത്. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു വിട്ടിരുന്നു. എട്ടരയോടെ വിമാനം കരിപ്പൂരില്‍ എത്തി. എന്നാല്‍ പൈലറ്റിന്‍റെ ജോലിസമയം അവസാനിച്ചതിനാല്‍ ഉടന്‍ ഷാര്‍ജയിലേക്ക് പുറപ്പെട്ടില്ല. ഇതോടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്. 

Read Also -  ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം