എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

അബുദാബി: അബുദാബിയുടെ എയര്‍ അറേബ്യ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേക്ക് മേയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിമാന കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 

ഇതോടെ അബുദാബിയില്‍ നിന്ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താം. 2020 ജൂലൈയില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടക്കമിട്ട എയര്‍ അറേബ്യയുടെ യാത്രയിലെ 18-ാമത്തെ റൂട്ടാണിത്. എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.