ഒരു അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി അമേരിക്കയിൽ നിന്നെത്തിയ ഷിപ്പ്‌മെന്‍റാണിത്. അധികൃതര്‍ക്ക് സംശയം തോന്നിയാണ് പരിശോധന നടത്തിയത്. 

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വൻതോതിൽ കഞ്ചാവ് പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് – കാർഗോ ഇൻസ്പെക്ഷൻ കൺട്രോളിലെ ഇൻസ്പെക്ടർമാർക്ക് ഒരു അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി അമേരിക്കയിൽ നിന്നെത്തിയ ഒരു ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതാണ് നിർണായകമായത്.

Add Asianetnews as a Preferred SourcegooglePreferred

പാക്കേജിൽ ഒരു അലങ്കാര വസ്തുവാണെന്ന് തോന്നിക്കുമെങ്കിലും കൂടുതൽ വിശദമായ പരിശോധനയിൽ ഒരു കോർക്ക് ബോർഡിനടിയിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർനടപടികൾക്കായി അധികൃതർ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് റഫർ ചെയ്തു.