ദോഹ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അതത് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.

റദ്ദാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍

  • Al 0970 from Doha to Mangaluru - 3rd August 2020 
  • Al 1976 from Doha to Hyderabad - 5th August 2020 
  • Al 1982 from Doha to Bengaluru - 6th August 2020 
  • Al 1978 from Doha to Chennai - 7th August 2020 
  • Al 1970 from Doha to Delhi - 9th August 2020

റദ്ദാക്കിയ ഇന്റിഗോ സര്‍വീസുകള്‍

  • Indigo 6E 8713 from Doha to Chennai - 3rd August 2020 
  • Indigo 6E 8715 from Doha to Lucknow - 4th August 2020

ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ തുടര്‍ സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് എംബസിയുടെ അറിയിപ്പ്. അതേസമയം ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.