വിമാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു

ദുബൈ: ദുബൈ-ഇന്ത്യ സർവീസുൾപ്പടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. വിമാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ദുബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള AI906, ദുബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള AI2204 വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്ന സർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ദില്ലി-മെൽബൺ AI308, പൂനെ-ദില്ലി AI874, അഹമ്മദാബാദ്-ദില്ലി AI456, ഹൈദരാബാദ്-മുംബൈ AI-2872, ചെന്നൈ-മുംബൈ AI571 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയുണ്ടായ എയർഇന്ത്യ വിമാന അപകടത്തെ തുടർന്നുള്ള സുരക്ഷാ പരിശോധനകളും സാങ്കേതിക തടസ്സങ്ങളും ചൂണ്ടിക്കാട്ടി അടുത്ത കുറച്ച് ആഴ്ചകളിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ 15 ശതമോനത്തോളം വെട്ടിക്കുറക്കുമെന്ന് വിമാന കമ്പനി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.