അന്താരാഷ്ട്ര യാത്രക്കാര്‍ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; നിയന്ത്രണം കടുപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ബോക്സുകൾ കൂടുതലുണ്ടെങ്കിൽ പ്രത്യേക അനുമതി തേടണം. നിശ്ചിത തുക അടയ്ക്കുകയും വേണം.

മസ്കറ്റ്: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിൻ ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തുവിട്ടു. പുതിയ നിയമം ഒക്ടോബർ 29 മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ കാബിൻ ബാഗേജ് നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല.
ബോക്സുകൾ കൂടുതലുണ്ടെങ്കിൽ പ്രത്യേക അനുമതി തേടണം. നിശ്ചിത തുക അടയ്ക്കുകയും വേണം. നേരത്തെ 30 കിലോയാണ് ചെക്കിൻ ബാഗേജ് അനുവദിച്ചിരുന്നത്. ചെക്കിൻ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകാം. എന്നാൽ അനുവദിച്ച തൂക്കം കൃത്യമായിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന. ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന വ്യക്തിയുടെ കയ്യിൽ അനുവദനീയമായ തൂക്കത്തിന്‌റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് 8.5 റിയാൽ എന്ന നിരക്കിൽ അധികം നൽകണം. രണ്ടിൽ കൂടുതൽ വരുന്ന ഓരോ ബോക്സിനും ഇത്തരത്തിൽ അധിക തുക നൽകേണ്ടി വരും.
Read Also - പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റുമോ? ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 35 ശതമാനം വരെ വര്‍ധന
ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം
ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചുപോകും.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ചൈന, ഹോങ്കോങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്ന ആവശ്യം ഐടി കമ്പനികൾ ഉൾപ്പെടെ വളരെ കാലമായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും സർവീസ് പ്രയോജനപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...