പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റുമോ? ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 35 ശതമാനം വരെ വര്‍ധന
പ്രീമിയം വര്‍ധിപ്പിച്ചത് കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങള്‍. അപൂര്‍വം കമ്പനികള്‍ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.

അബുദാബി യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. 10 മുതല്‍ 35 ശതമാനം വരെ വര്‍ധനവാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായിരിക്കുന്നത്. പന്ത്രണ്ടോളം ഇന്‍ഷുറന്‍സ് കമ്പനികളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രീമിയം ഉയര്‍ത്തിയത്. മറ്റ് കമ്പനികളും നിരക്ക് വര്‍ധനയുടെ പാതയിലാണ്.
പ്രീമിയം വര്‍ധിപ്പിച്ചത് കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങള്‍. അപൂര്‍വം കമ്പനികള്‍ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. കൊവിഡിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ കൂടിയതും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് കൂടിയതമാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ വാദം. ജോലിക്കാർക്ക് കമ്പനി ഇൻഷുറൻസ് നൽകുമെങ്കിലും ഭൂരിഭാഗം കുടുംബാംഗങ്ങളുടെയും ഇൻഷുറൻസ് തുക അടയ്ക്കുന്നത് വ്യക്തികളാണ്.
Read Also - ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം
പ്രീമിയം വര്‍ധിപ്പിച്ചതോടെ നല്ല ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസിന് നാലംഗ കുടുംബത്തിന് വർഷം നല്ലൊരു തുക മാറ്റിവെക്കേണ്ടി വരും. 4000 ദിർഹത്തിൽ കൂടുതൽ ശമ്പളമുള്ള 18-45 വയസ്സിനിടയിൽ പ്രായമുള്ള വിവാഹിതരായ വനിതകളുടെ ഇൻഷുറൻസ് പ്രീമിയം 10 ശതമാനമാണ് വർധിപ്പിച്ചത്. ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ളവരുടെ പ്രീമിയം 20-30 ശതമാനം വരെയും കൂട്ടി. 4000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവരുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ലെന്നാണ് ചില ഇൻഷുറൻസ് കമ്പനികൾ പറയുന്നത്. അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിൽ ലോകോത്തര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനാൽ ഹെൽത്ത് ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ദുബായിൽ കഴിഞ്ഞ വർഷം എത്തിയത് 674,000 മെഡിക്കൽ ടൂറിസ്റ്റുകളാണ്. 992 മില്യൻ ദിർഹമാണ് ഇവർ ചെലവഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 262 മില്യൻ ദിർഹത്തിന്റെ വർധനവുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...