റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമായി തുടങ്ങി. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഇതിനായി ഓഫീസില്‍ നേരിട്ട് പോകേണ്ടതില്ല.

സൗദിയില്‍ നിന്നും പ്രഖ്യാപിച്ച 19 സര്‍വ്വീസുകളില്‍ കേരളത്തിലേക്കുള്ള ഒമ്പതെണ്ണം ഉള്‍പ്പെടെ 13 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്. വിമാന ടിക്കറ്റുകള്‍ക്കായി അതത് വിമാന കമ്പനികളുടെ ഓഫീസിലെത്തണമെന്നാണ് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ടിക്കറ്റുകള്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് www.airindiaexpress.in വഴി ടിക്കറ്റുകള്‍ ലഭിക്കും.

കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരും

ദമ്മാമില്‍ നിന്ന് സെപ്തംബര്‍ നാലിനും 13നും തിരുവനന്തപുരത്തേക്കും 5,7 തീയതികളില്‍ കോഴിക്കോട്ടേക്കും 8ന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കും സര്‍വ്വീസുകളുണ്ട്. റിയാദില്‍ നിന്ന് സെപ്തംബര്‍ ഏഴിന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോടേക്കും വിമാന സര്‍വ്വീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്.