മലപ്പുറം: കുവൈത്തിൽ നിന്നുള്ള ഐ.എക്‌സ് - 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. കനത്ത മഴയെ തുടർന്നാണ് ലാൻറിംഗ് വൈകിയത്.

192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരനായ തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.