കൊച്ചി: യന്ത്രത്തകരാര്‍ മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ യാത്ര മുടങ്ങി. രാവിലെ 7.30 ന് പുറപ്പെടുന്നതിന് തൊട്ട് മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിന്റെ യന്ത്രത്തിന് തകരാര്‍ കണ്ടെത്തുകയായിരുന്നു.യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചതിന് ശേഷം യാത്ര ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.