യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്.

ദുബൈ: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.

അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. 

ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്

ഇന്ത്യയില്‍ നിന്നുള്ള പുതിയ ഇന്റിഗോ സര്‍വീസിന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ സ്വീകരണം

മനാമ: മുംബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് ഇന്റിഗോ എയര്‍ലൈന്‍. ഉദ്ഘാടന സര്‍വീസായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തെ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.

ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ഇന്റിഗോയുടെയും വേള്‍ഡ് ട്രാവല്‍ സര്‍വീസസിന്റെയും പ്രതിനിധികള്‍ ചേര്‍ന്നാണ് ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്റിഗോയുടെ പുതിയ സര്‍വീസിന് സാധിക്കും.

'പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ തുറന്നതോടെ കൂടുതല്‍ വിമാനക്കമ്പനികളെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി' ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അയ്‍മന്‍ സൈനല്‍ പറഞ്ഞു.

വ്യാപാര ആവശ്യങ്ങള്‍ക്കും വിനോദ യാത്രകള്‍ക്കും ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും അയ്‍മന്‍ സൈനല്‍ പറഞ്ഞു. അതേസമയം തങ്ങളുടെ 25-ാമത്തെ അന്താരാഷ്‍ട്ര ഡെസ്റ്റിനേഷനായി മാറിയതായി ഇന്റിഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാം

വിമാനത്തിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; രക്ഷകരായത് ജീവനക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സ് വിമാനത്തിനുള്ളില്‍ ഫിലിപ്പീന്‍സ് സ്വദേശിനി കുഞ്ഞിന് ജന്മം നല്‍കി. കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്.

വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ മറ്റ് സങ്കീര്‍ണതകളില്ലാതെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വിമാന ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്‌തെന്ന് കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിച്ചു.