ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോണസ് ആൻഡ് ഫ്രീ സോൺസിന് വേണ്ടി ചെയർമാൻ ഡോ. അലി മസൂദ് അൽ സുനൈദിയാണ് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്.

മസ്കറ്റ്: ഒമാനിലെ അൽ ദാഹിറ സാമ്പത്തിക മേഖല പ്രവർത്തനമാരംഭിച്ചു. ഒമാനിലെ അൽ ദാഹിറ സാമ്പത്തിക മേഖലയ്ക്കായി ഏഴ് കരാറുകളിലും ധാരണാപത്രങ്ങളിലും (എം.ഒ.യു) ഒപ്പുവെച്ചുകൊണ്ട്, മേഖലയിലെ പ്രവർത്തനങ്ങൾക്ക് പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോണസ് ആൻഡ് ഫ്രീ സോണസ് (ഒ.പി.എ.എസ്) ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോണസ് ആൻഡ് ഫ്രീ സോൺസിന് വേണ്ടി ചെയർമാൻ ഡോ. അലി മസൂദ് അൽ സുനൈദിയാണ് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. പ്രധാന റോഡുകളുടെയും ഉപരിതല ജല ഡ്രെയിനേജ് സംവിധാനത്തിന്‍റെയും (പാക്കേജ് 1) നിർമ്മാണത്തിനുള്ള കരാറുകളാണ് ഇതിൽ ഉൾപ്പെടുന്നത്. 22.3 ദശലക്ഷം റിയാലാണ് പദ്ധതി ചെലവ്. ഒമാനി-സൗദി കൺസോർഷ്യം 24 മാസത്തിനുള്ളിൽ ഇത് നടപ്പിലാക്കും.

17 കിലോമീറ്റർ ഇരട്ടവരി, ഒറ്റവരി റോഡുകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ, വെള്ളപ്പൊക്ക സാധ്യതകൾ ലഘൂകരിക്കുന്നതിനായി 6.3 കിലോമീറ്റർ താഴ്‌വര വഴിതിരിച്ചുവിടൽ ചാനൽ, മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ, ബോക്സ് കൽവെർട്ടുകൾ, പരിസ്ഥിതി സംരക്ഷണ, കുഴിക്കൽ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കരാറിൽ 2.23 ദശലക്ഷം ഒമാനി റിയാലിന്‍റെ പദ്ധതി ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) ഉപകരാർ നൽകണമെന്നും പ്രത്യേക ദേശീയ വൈദഗ്ദ്ധ്യം വളർത്തിയെടുക്കുന്നതിന് നേതൃത്വപരമായ റോളുകൾ ഉൾപ്പെടെ 30 ശതമാനം സ്വദേശിവൽക്കരണ നിരക്ക് നടപ്പിലാക്കണമെന്നും വ്യവസ്ഥയുണ്ട്.