Asianet News MalayalamAsianet News Malayalam

സുരക്ഷിതമായ സാമ്പത്തിക ഇടപാടുകള്‍ക്ക് 'ആല്‍ഫാപേ'ആപ്പുമായി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്

പണം അയയ്‌ക്കാനും ബില്ലുകൾ അടയ്‌ക്കാനും മറ്റും ഈ നൂതനവും സുരക്ഷിതവുമായ മൊബൈൽ ആപ്പ് ഉപയോഗിക്കാം.

Al Fardan Exchange L.L.C  Launching its New App AlfaPay
Author
First Published Sep 17, 2022, 5:42 PM IST

ദുബൈ: 'ആല്‍ഫാപേ' എന്ന പുതിയ യൂസര്‍ ഫ്രണ്ട്ലി ആപ്പ് പ്രഖ്യാപിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ലൈസന്‍സിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ മണി ട്രാന്‍സ്ഫര്‍, കറന്‍സി എക്സ്ചേഞ്ച് സ്ഥാപനമായ അൽ ഫർദാൻ എക്‌സ്‌ചേഞ്ച് എല്‍എല്‍സി. ഇന്നലെ ദി പാമിലെ 'ദ് റാഫില്‍സ്' ഹോട്ടലിലാണ് ഇതിന്റെ ലോഞ്ച് സംഘടിപ്പിച്ചത്. അല്‍ ഫര്‍ദാന്‍ കുടുംബത്തിലെ നിരവധിപ്പേര്‍, ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ നിരവധി ഇന്‍ഫ്‌ലുവന്‍സര്‍മാരും മാധ്യമ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

പണം അയയ്‌ക്കാനും ബില്ലുകൾ അടയ്‌ക്കാനും മറ്റും ഈ നൂതനവും സുരക്ഷിതവുമായ മൊബൈൽ ആപ്പ് ഉപയോഗിക്കാം. എളുപ്പത്തിലുള്ള ലോഗിൻ ആക്സസാണ് ഇതിന്‍റെ പ്രത്യേകത. രജിസ്റ്റർ ചെയ്ത അൽ ഫർദാൻ എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് അവരുടെ യുഎഇ പാസ്, എമിറേറ്റ്‌സ് ഫേസ് റെക്കഗ്നിഷന്‍ അല്ലെങ്കിൽ അവരുടെ മൊബൈൽ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത്, വളരെ വേഗത്തിലും സുരക്ഷിതവുമായി നിരവധി രാജ്യങ്ങളിലെ ഗുണഭോക്താക്കൾക്ക് പണം അയയ്ക്കാനാകും. ക്യാഷ് പിക്ക്, നിങ്ങളുടെ അക്കൗണ്ടിലേക്കും ലോകമെമ്പാടുമുള്ള ഇ-വാലറ്റുകളിലേക്കും ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ്, എന്ന ഓപ്‌ഷനുകളോടു കൂടിയാണ് ഈ സേവനം നിലവില്‍ വരുന്നത്. 

മിതമായ എഫ്എക്സ് നിരക്കുകളും പണമയയ്‌ക്കുന്നതിനുള്ള കുറഞ്ഞ ട്രാൻസ്ഫർ ഫീസും ആല്‍ഫാപേ  വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് സ്ഥലം സന്ദർശിക്കാതെ തന്നെ അവരുടെ കെ വൈ സി പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള ലളിതമായ, ഘട്ടം ഘട്ടമായുള്ള പ്രക്രിയയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. 

Al Fardan Exchange L.L.C  Launching its New App AlfaPay

ദേശീയ അന്തർദേശീയ യൂട്ടിലിറ്റി പേയ്‌മെന്റുകൾക്കായി ഉപയോക്താക്കൾക്ക് അവരുടെ ബില്ലുകൾ അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. കൂടാതെ WPS ഉപയോക്താക്കള്‍ക്ക് അവരുടെ PayEZ അക്കൗണ്ട് ആക്സസ് ചെയ്യാനും ആപ്പ് അനുവദിക്കുന്നു.  ഡെബിറ്റ്, ക്രെഡിറ്റ്- വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ ആല്‍ഫാപേ സ്വീകരിക്കുകയും പണമിടപാടുകള്‍ നടത്തുമ്പോള്‍ സുരക്ഷിതമായ ഓൺലൈൻ ബാങ്കിംപ്രദാനം ചെയ്യുന്നു. അൽ ഫർദാൻ എക്‌സ്‌ചേഞ്ചിന്‍റെ ഏതെങ്കിലും ശാഖകള്‍ സന്ദര്‍ശിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. കൂടുതൽ കൂടുതൽ ഫീച്ചറുകൾ ചേർക്കപ്പെട്ടുകൊണ്ട് ആല്‍ഫാപേ ആപ്പ് വികസിച്ചുകൊണ്ടേയിരിക്കുകയാണ്.

'വളരെ സന്തോഷത്തോടെയാണ് ഞങ്ങളുടെ ആല്‍ഫാപേ ആപ്പ് ലോഞ്ച് ചെയ്യുന്നത്. അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ചിനെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളാണ് ഞങ്ങളുടെ പ്രഥമ പരിഗണന. അതിനാല്‍ തന്നെ അവരുടെ യൂസര്‍ എക്സ്പീരിയന്‍സ് മികച്ചതാക്കുകയെന്നതും പ്രാധാനപ്പെട്ടതാണ്.  
ഞങ്ങളുടെ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു സേവനമാണ് ആല്‍ഫാപേ. ഞങ്ങളുടെ ടീമിന്റെ പ്രയത്നത്താൽ, നിരവധി ഉപയോക്താക്കളിലേക്കും വിവിധ രാജ്യങ്ങളിലേക്കും സേവനം നല്‍കുന്നതിനായി ആപ്പ് വിജകരമായി അവതരിപ്പിക്കാന്‍ സാധിച്ചു'- അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് എല്‍എല്‍സി സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു. 

'എളുപ്പമേറിയതും ഒപ്പം യൂസര്‍ ഫ്രണ്ട്ലിയുമായ ഈ ആപ്പ്, ഉപയോക്താക്കൾക്ക് എവിടെയും ലഭ്യമാകുന്നതാണ്. പണം അയയ്ക്കാനും പേയ്മെന്‍റുകള്‍ നടത്താനും കൂടുതല്‍ സൗകര്യപ്രദമായ സേവനമാണ് നിങ്ങളുടെ വിരല്‍ത്തുമ്പിലൂടെ ആല്‍ഫാപേ ആപ്പ് നല്‍കുന്നത്'- അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് എല്‍എല്‍സി ഡെപ്യൂട്ടി സിഇഒ ഹസന്‍ ജാബിര്‍ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios