അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ക്ഷീര-ജ്യൂസ് കമ്പനിയായ അൽ റവാബി ജൈവവാതക നിർമാണ രംഗത്തേക്ക് കടക്കുന്നു. ഈ രംഗത്തെ മുൻനിര ജർമൻ കമ്പനിയായ  മെലെ ബയോഗ്യാസുമായി ചേർന്നാണ് ജൈവ വാതകം,വളം നിർമാണമുൾപ്പടെയുള്ള  അഞ്ചുകോടി ദിർഹത്തിന്റെ പദ്ധതി ആരംഭിക്കുന്നത്.

ദുബായിൽ നടന്ന ചടങ്ങിലാണ് ജൈവ വാതകം, കന്നുകാലി വളം എന്നിവ നിർമിക്കാനുള്ള കരാറിൽ അൽ റവാബി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസും സിഇഒ ഡോ. അഹമ്മദ് അൽ തിഗാനിയും ജർമൻ കമ്പനിയായ മെലെ അധികൃതരും ഒപ്പു വെച്ചത്. യു എ ഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ്  മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി ചടങ്ങിൽ സംബന്ധിച്ചു.