അൽ സർഫ ഉദിച്ചദോടെ ഖത്തറിൽ ചൂട് കുറയുന്നു. രാജ്യത്തെ ചൂ​ട് കു​റ​യു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ നക്ഷത്രത്തിന്‍റെ ഉ​ദ​യ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. 13 ദിവസം വരെ നക്ഷത്രം നീണ്ടുനിൽക്കും.  

ദോഹ: സുഹൈലിലെ അവസാന നക്ഷത്രമായ അൽ സർഫ ഉദിച്ചദോടെ ഖത്തറിൽ ചൂട് കുറയുന്നു. ഒക്ടോബർ 3 ശനിയാഴ്ച രാത്രി അൽ സർഫ ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. രാജ്യത്തെ ചൂ​ട് കു​റ​യു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ നക്ഷത്രത്തിന്‍റെ ഉ​ദ​യ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്.

13 ദിവസം വരെ നക്ഷത്രം നീണ്ടുനിൽക്കും. ചൂട് കുറഞ്ഞു വരുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്നതിനാലാണ് അൽ സർഫ എന്ന പേര് വന്നത്. ഈ കാലയളവിൽ ഈർപ്പം കുറയുകയും പ​ക​ൽ സ​മ​യ​ങ്ങ​ളിൽ ആകാശം മേ​ഘാ​വൃ​ത​മാ​വു​ക​യും ചെ​യ്യും. പ​ക​ൽ സ​മ​യ​ത്തെ ചൂ​ട് കു​റ​യു​ക​യും രാ​ത്രി​യി​ൽ കാലാവസ്ഥ കൂടുതൽ മിതമാവുകയും നേ​രി​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ഈ കാലയളവിൽ പകൽ സമയത്തിന്റെ ദൈർഘ്യവും കുറഞ്ഞുവരും.