അടുത്ത രണ്ട് ദിവസം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തര്‍ കാലാവസ്ഥ വകുപ്പ്. ചില പ്രദേശങ്ങളിൽ ദൂരദൃശ്യപരിമിതി ഉണ്ടാകാൻ സാധ്യതയുണ്ട്.
ദോഹ: തിങ്കളും ചൊവ്വയും (ഒക്‌ടോബർ 29,30) രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിമണ്ണ് ഉയരാൻ കാരണമായേക്കാം. അതിനാൽ ചില പ്രദേശങ്ങളിൽ ദൂരദൃശ്യപരിമിതി ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനയാത്രക്കാരടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. ഈ സമയത്ത് സമുദ്ര മേഖലകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


