കഴിഞ്ഞ മാസം 28-ന് ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ഒബ്‌സർവേറ്ററിയുടെ ഒൻപതാമത് റീജിയണൽ ഫോറത്തിലാണ് കുവൈത്ത് ടവേഴ്‌സിനെ അറബ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്ത് ടവേഴ്‌സ് സമകാലിക അറബ് പൈതൃകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നാണെന്ന് അറബ് ലീഗ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (ALECSO) സാംസ്കാരിക വിഭാഗം ഡയറക്ടർ ഹമീദ് അൽ-നോഫ്‌ലി. ആധുനിക വാസ്തുവിദ്യ എന്ന വിഭാഗത്തിലാണ് കുവൈത്ത് ടവേഴ്‌സിനെ സംഘടനയുടെ അറബ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 8ന് കുവൈത്ത് ന്യൂസ് ഏജൻസിക്ക് (KUNA)നൽകിയ അഭിമുഖത്തിലാണ് അൽ-നോഫ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 28-ന് ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ഒബ്‌സർവേറ്ററിയുടെ ഒൻപതാമത് റീജിയണൽ ഫോറത്തിലാണ് കുവൈത്ത് ടവേഴ്‌സിനെ അറബ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ അംഗീകാരം കുവൈത്ത് ടവേഴ്‌സിന്റെ സവിശേഷമായ എഞ്ചിനീയറിംഗ്, സൗന്ദര്യപരമായ സവിശേഷതകൾ, അറബ് വാസ്തുവിദ്യയുടെ വികസനത്തിൽ അതിനുള്ള പ്രാധാന്യം എന്നിവയെയാണ് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.