Asianet News MalayalamAsianet News Malayalam

എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി അബുദാബി

നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ആറ് മാസം അടച്ചിടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

all staff in industrial and commercial facilities should be tested for covid 19 in abu dhabi
Author
Abu Dhabi - United Arab Emirates, First Published Apr 27, 2020, 11:31 PM IST

അബുദാബി: വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ അറിയിപ്പ്. ജീവനക്കാര്‍ സ്വമേധയാ തന്നെ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് തിങ്കളാഴ്ച അധികൃതര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ചില സ്ഥാപന ഉടമകള്‍ തങ്ങളുടെ ജീവനക്കാരെ പരിശോധനയ്ക്ക് അയക്കാന്‍ തയ്യറാവുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള അധികാരം സാമ്പത്തിക വികസന വകുപ്പിലെ ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് ഉണ്ടെന്ന് അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ ബലൂഷി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 5000 ദിര്‍ഹം പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകും. മൂന്നാം തവണയും പിടിക്കപ്പെടുന്നവരെ എമര്‍ജന്‍സി ആന്റ് ക്രൈസിസ് പ്രോസിക്യൂഷന് തുടര്‍ നടപടികള്‍ക്കായി കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ആറ് മാസം അടച്ചിടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്ഥാപന ഉടമകളും മാനേജര്‍മാരും പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios