കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ സംയുക്ത സേന മേധാവി ജനറൽ മാർക് എ മിലിയും റിയാദിൽ കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദിയും അമേരിക്കയും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ സംയുക്ത സേന മേധാവിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധം അടക്കമുള്ള മേഖലകളിൽ സൗദിയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെകുറിച്ചാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ സംയുക്ത സേന മേധാവി ജനറൽ മാർക് എ മിലിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയത്.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും ആഗോള സുരക്ഷക്കും സമാധാനത്തിനും ഗുണകരമാകുന്ന നിലയ്ക്ക് ഇതിനു പരിഹാരം കാണുന്നതിന് നടത്തുന്ന സംയുക്ത ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സൗദിയുടെ സംയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽ റുവൈലി, സൗദിയിലെ അമേരിക്കൻ അംബാസഡർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
