ഒമാനിൽ മലയാളിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഡിസംബറിലാണ് നാട്ടിൽ പോയി ദുബൈയിൽ വിസിറ്റിങ് വിസയിൽ തിരിച്ചെത്തിയത്. പിന്നീട് പുതിയ വിസക്കുള്ള നടപടി പൂർത്തിയാക്കാൻ ദുബൈയിൽ നിന്ന് ബുറൈമിയിലേക്ക് വരികയായിരുന്നു.

ബുറൈമി: ഒമാനിൽ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ സാമുവൽ അബ്രഹാം- വൽസമ്മ അബ്രഹാം ദമ്പതികളുടെ മകൻ ബിജു ടി. അബ്രഹാമിനെ (49) ആണ് ബുറൈമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബൈയിൽ നിന്ന് ബുറൈമിയിൽ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബൈ പാലസിൽ ഇലകട്രീഷ്യൻ എ.സി മെക്കാനിക്ക് ആയി വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബിജു വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് നാട്ടിൽ പോയി ദുബൈയിൽ വിസിറ്റിങ് വിസയിൽ തിരിച്ചെത്തിയത്. പിന്നീട് പുതിയ വിസക്കുള്ള നടപടി പൂർത്തിയാക്കാൻ ദുബൈയിൽ നിന്ന് ബുറൈമിയിലേക്ക് വരികയായിരുന്നു. ഇവിടെ ഹോട്ടലിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ ബിൻസി മസ്കറ്റിൽ ജോലി ചെയ്യുകയാണ്. ഏകമകൻ: ഏബൽ (13). റോയൽ ഒമാൻ പൊലീസ് അറിയിച്ചതനുസരിച്ച് ഭാര്യ ബിൻസി ബുറൈമിയിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. മരണാനന്തര നടപടിക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ നേതൃത്വം നൽകിവരുന്നു.